Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തിരമായി 137 അടിയായി നിലനിർത്തണം: തമിഴ്‌നാടിനോട് കേരളം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തിരമായി 137 അടിയായി നിലനിർത്തണം: തമിഴ്‌നാടിനോട് കേരളം
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (19:07 IST)
മുല്ലപ്പെരി‌യാറിലെ ജലനിരപ്പ് അടിയന്തിരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന് തമിഴ്‌നാടിന്റെ ആവ‌ശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.
 
139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. സ്ഥിതി അന്നത്തേക്കാൾ മോശമാണ്. സംസ്ഥാനത്ത് തുലാവർഷം തുടങ്ങുന്നതെയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പു വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.
 
നിലവിലെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാനാവില്ല.അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോടെ കേരളം ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ 13വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു