Webdunia - Bharat's app for daily news and videos

Install App

ബിഷപ്പ് കേസിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിഷപ്പ് കേസിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (18:31 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമൈന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. 
 
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടണം, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
 
അതേസമയം, ഫ്രാങ്കോ മുളക്കലിനെ പലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിൽ ശക്തമാ‍യ പൊലീസ് സുരക്ഷ ഒരുക്കിയാണ് ഫ്രാങ്കോ മുളക്കലിനെ കോടതി സമുച്ചയത്തിനുള്ളിൽ എത്തിച്ചത്. മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും മാത്രമാണ് കോടതിക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 
 
എന്തെങ്കിലും പരാതി അറിയിക്കനുണ്ടോ എന്ന ചോദ്യത്തിന് പൊലീസ് ഉമിനീരും രക്തവും ബലമായി എടുത്തു എന്ന് ബിഷപ്പ് കോടതിയിൽ വ്യക്തമാക്കി. ഇതിനാൽ പൊലീസ് കസ്റ്റഡി അനുവദിക്കരുത് എന്നാണ് ബിഷപ്പിന്റെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

അടുത്ത ലേഖനം
Show comments