ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുല്ലപ്പള്ളിയും

മുല്ലപ്പള്ളിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ ചില അതൃപ്തികള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

രേണുക വേണു
തിങ്കള്‍, 24 ഫെബ്രുവരി 2025 (14:36 IST)
Mullappally Ramachandran and Pinarayi Vijayan

ശശി തരൂരിനു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു. വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. 
 
' ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് കേരളത്തിലുള്ളത്. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായിട്ട് പോകണം, ഒറ്റക്കെട്ടായി തന്നെ പോകും എന്നാണ് എന്റെ ആത്മവിശ്വാസം. ഐക്യത്തോടെ തന്നെ കോണ്‍ഗ്രസ് പോകും. അവസാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള എല്ലാ സാഹചര്യങ്ങളും പരിപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ രംഗത്തുവരും,' മുല്ലപ്പള്ളി പറഞ്ഞു. 
 
മുല്ലപ്പള്ളിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ ചില അതൃപ്തികള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം മുല്ലപ്പള്ളി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന പരാമര്‍ശം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments