Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളി

ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളി

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 23 മെയ് 2020 (17:56 IST)
ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് വന്‍ തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ പ്രാവീണ്യമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടായിട്ടും അവയെ തെരഞ്ഞെടുക്കാതെ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും താല്‍പ്പര്യമുള്ള ഐ.ടി രംഗത്ത് മുന്‍ വൈദഗ്ധ്യം ഒന്നുമില്ലാത്ത  ഫെയര്‍ കോഡെന്ന കമ്പനിയെ തന്നെ സര്‍ക്കാര്‍ തെരഞ്ഞെടുത്ത് സംശയകരമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
 
ഡാറ്റ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബെവ് ക്യൂ ആപ്പ് ഗുണനിലവാരമില്ലെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍.  ഇത് തന്നെ ആപ്പ് നിര്‍മ്മാണ ചുമതലയുള്ള ഫെയര്‍ കോഡിന് പരിചയസമ്പന്നതയില്ലെന്നതിന് തെളിവാണ്. 20 ലക്ഷം പേരെ സ്വീകരിക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ പത്തുലക്ഷം പേര്‍ എത്തിയാല്‍ ക്രമീകരണമേര്‍പ്പെടുത്താന്‍ പോലും ഇതുവരെ  കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
 
20 ലക്ഷം പേര്‍ പ്രതിദിനം ബെവ് ക്യൂ ആപ്പ് വഴി ടോക്കണ്‍ എടുക്കുമ്പോള്‍ പ്രതിദിനം 10 ലക്ഷം രൂപയും മാസം മൂന്ന് കോടിയും വര്‍ഷം 36 കോടിയുമാണ്  ഈ ആപ്പ് വഴി സ്വകാര്യകമ്പനിക്ക് ലഭിക്കുന്നതെന്നും ഇതിന്റെ പങ്ക് ആരൊക്കെയാണ് പറ്റുന്നതെന്ന് അന്വേഷിക്കേണ്ട വിഷയമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്കയുണർത്തി കൂടുതൽ രോഗികൾ, ഇന്ന് 62 പേർക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചവരിൽ 7 ആരോഗ്യപ്രവർത്തകർ