Webdunia - Bharat's app for daily news and videos

Install App

കനത്ത മഴ; മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി, ആദ്യഘട്ട ജാഗ്രത നിർദ്ദേശം നൽകി

കനത്ത മഴ; മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി, ആദ്യഘട്ട ജാഗ്രത നിർദ്ദേശം നൽകി

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (08:28 IST)
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്നു. ഇതോടെ ആദ്യഘട്ട ജാഗ്രതാ നിർദ്ദേശം നൽകി. അണക്കെട്ടിന്റെ സംഭരണ ശേഷി 142 അടിയാണ്. വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതുകൊണ്ടാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത്. 
 
അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വൻവർദ്ധനവ് ഉണ്ട്. 142 അടിയിലേക്കെത്തിയാൽ കൂടുതൽ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുക. എന്നാൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ പറ്റാത്തവിധം മഴ ശക്തമായാൽ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉയർത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കിവിടുമെന്നാണ് സൂചന.
 
എന്നാൽ, ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കിവിടുന്നത് പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർക്ക് ഭീഷണിയാകും. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോഴും ആ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു. മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ തമിഴ്നാട്. 2014-ലെ സുപ്രീംകോടതി വിധിയോടെ 142 ആക്കി ഉയര്‍ത്തി. അത് 152 ആക്കുന്നതിനുള്ള വാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments