Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലിതുള്ളി കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത

കലിതുള്ളി കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത

കലിതുള്ളി കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
തിരുവനന്തപുരം , ചൊവ്വ, 14 ഓഗസ്റ്റ് 2018 (07:50 IST)
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ എല്ലാ അണക്കെട്ടുകളും തുറന്നുതന്നെയിരിക്കും.
 
നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമാകാൻ ഇടയുണ്ട്. അഞ്ച് ജില്ലകളിൽ ഉരുൾ പൊട്ടി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നതോടെ രണ്ടു ഷട്ടറുകൾ ഇന്നലെ വൈകിട്ട് അടച്ചിരുന്നു. ബാക്കി മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം താഴ്‌ത്തുകയും ചെയ്‌തിരുന്നു.
 
വയനാട്ടിൽ മഴ ശക്തമായിത്തന്നെ തുടരുന്നു. പത്തനംതിട്ട ജില്ലയിൽ പമ്പ, കക്കി –ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. കോഴിക്കോട്ട് തിരുവമ്പാടി മറിപ്പുഴയിൽ ഉരുൾപൊട്ടി താൽക്കാലിക നടപ്പാലം ഒഴുകിപ്പോയി. പാലക്കാട് ജില്ലയിൽ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ മൈലാടിപ്പാറയിൽ ഉരുൾപൊട്ടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ പന്തീരായിരമേക്കർ മലവാരത്തിൽ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യൻപാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുൾപൊട്ടി. കണ്ണൂർ മലയോരപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടാൻ കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഛണ്ഡീഗഡിലേക്ക് കടന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ തിരിച്ചെത്തിയത് 7മണിക്ക് ശേഷം; പൊലീസിന്റെ വാദം പൊളിഞ്ഞു - ജലന്ധറില്‍ നാടകീയ രംഗങ്ങള്‍