മുഖ്യമന്ത്രി ജയലളിത അനുമതി നല്കി; മുല്ലപ്പെരിയാറില്‍ നിന്ന് ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടും
മുഖ്യമന്ത്രി ജയലളിത അനുമതി നല്കി; മുല്ലപ്പെരിയാറില്‍ നിന്ന് ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടും
മുഖ്യമന്ത്രി ജയലളിതയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ജലം തമിഴ്‌നാട്ടിലേക്ക് വ്യാഴാഴ്ച ഔദ്യോഗികമായി തുറന്നുവിടും. തേനി കളക്‌ടര്‍ വെങ്കടാചലത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കും ഷട്ടര്‍ തുറന്നുവിടുന്നതിനുള്ള നടപടി ആരംഭിക്കുക.
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മുല്ലപ്പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചത്. പിന്നീട് കുടിവെള്ള ആവശ്യത്തിനായി 100 ഘനഅടി ജലം തുറന്നു വിട്ടിരുന്നു.
അണക്കെട്ടില്‍ നിന്ന് ജലം എടുക്കുന്നത് നിര്‍ത്തി വെച്ചതോടെ സംസ്ഥാന അതിര്‍ത്തിയിലെ പെരിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനവും നിര്‍ത്തിവെച്ചിരുന്നു.