മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേരളം. ഡാമിന്റെ സുരക്ഷാ പരിശോധന നടത്തിയതിനുശേഷം അറ്റകുറ്റപ്പണി മതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിനോട് തമിഴ്‌നാട് യോജിക്കില്ലായെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാവുമ്പോള്‍ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തിന് പ്രാധാന്യമേറുകയാണ്. 2014ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപണി നടത്താന്‍ സുപ്രീംകോടതി ഭരണഘടന സമിത തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാടിന്റെ നീക്കം.
അതേസമയം ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേരളത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജി 2022 ല്‍ ജോ ജോസഫ് നല്‍കിയിരുന്നു. 10 വര്‍ഷത്തിലൊരിക്കല്‍ പ്രധാന ഡാമുകളില്‍ സുരക്ഷാ പരിശോധന വേണമെന്നാണ് ജല കമ്മീഷന്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ പറഞ്ഞിരിക്കുന്നത്.