Publish Date: Thu, 18 Nov 2021 (07:46 IST)
Updated Date: Thu, 18 Nov 2021 (07:51 IST)
മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ഇന്ന് രാവിലെ എട്ട് മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു അധികജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കുന്നതിനാല്‍ പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദിയുടെ ഇരുകരകളിലും അതിവസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.