Publish Date: Wed, 03 Nov 2021 (08:56 IST)
Updated Date: Wed, 03 Nov 2021 (08:58 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം തുറന്നിരിക്കുന്നത്. 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. അതേസമയം, 3131.96 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.