Webdunia - Bharat's app for daily news and videos

Install App

രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ്; ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്

ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (08:43 IST)
ബിനോയി കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. ബിഹാർ സ്വദേശിനിയായ 34-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ബിനോയിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇയാളുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ കണ്ടെത്താൻ കേരളാ പൊലീസിനോട് മുംബൈ പൊലീസ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.  ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇന്ന് ബിനോയുടെ തലശ്ശേരിയിലെ വീട്ടിലെത്തി നൽകിയേക്കും. ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 
വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചു എന്ന പരാതിയുമായി ദുബായിലെ ഒരു ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ്  രംഗത്തെത്തിയത്. ഈ ബന്ധത്തിൽ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ആരോപണങ്ങൾ തള്ളിയ ബിനോയ് തന്നെ ബ്ലാക്മെയിലിംഗ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്. സിപിഎമ്മിനോ കോടിയേരി ബാലകൃഷ്ണനോ ബിനോയ് വിവാദത്തിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുമ്പോഴും പാർട്ടിക്കുള്ളിലും വിഷയത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments