Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെട്രോ സ്റ്റേഷന്റെ എസ്കലേറ്ററിൽ യുവതിയുടെ പിന്നിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം, പെൺകുട്ടി അലറിക്കരഞ്ഞിട്ടും ആരും രക്ഷയ്ക്കെത്തിയില്ല

മെട്രോ സ്റ്റേഷന്റെ എസ്കലേറ്ററിൽ യുവതിയുടെ പിന്നിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം, പെൺകുട്ടി അലറിക്കരഞ്ഞിട്ടും ആരും രക്ഷയ്ക്കെത്തിയില്ല
, ബുധന്‍, 19 ജൂണ്‍ 2019 (10:37 IST)
ഹുഡ സിറ്റി മെട്രോ സ്‌റ്റേഷന്‍ കോംപ്ലക്‌സിൽ അനുഭവിച്ച മാനസിക ദുരവസ്ഥ വ്യക്തമാക്കി പെൺകുട്ടി. ഡല്‍ഹി മെട്രോ യാത്രക്കിടെയാണ് സംഭവം. വെള്ളിയാഴ്ച ഗുരുഗ്രാമിലെ സ്‌റ്റേഷനിലാണ് യുവതിക്കു നേരെ കണ്ടാല്‍ ലൈംഗികാതിക്രമം നടന്നത്. ഹുഡ സിറ്റി മെട്രോ സ്‌റ്റേഷന്‍ കോംപ്ലക്‌സിലെ എസ്‌കലേറ്ററില്‍ വെച്ചായിരുന്നു സംഭവം.
 
ഒരു സുഹൃത്തിനെ കാണാന്‍ മെട്രോ സ്റ്റേഷനിൽ എത്തിയ യുവതി എസ്‌കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം തന്റെ പിന്‍ഭാഗത്ത് അസ്വഭാവികമായി എന്തോ സ്പര്‍ശിക്കുന്നതായി യുവതിക്കു തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു യുവാവ് തന്റെ പിന്‍ഭാഗത്തുചേര്‍ന്നുനിന്ന് സ്വയംഭോഗം ചെയ്യുകയാണ്. ഭയന്നുവിറച്ചുപോയ താന്‍ അയാളെ എതിര്‍ത്തുവെന്നും യുവതി പറയുന്നു.
 
ഈ സമയം അയാള്‍ തന്റെ ദേഹത്തേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്നും, ഒപ്പം അസഭ്യം പറയുന്നതും യുവതിക്ക് അനുഭവപ്പെട്ടു. അയാളെ യുവതി അടിച്ചു. യുവതിക്ക് നേരെ അസഭ്യവര്‍ഷം നടത്തികൊണ്ട് വീണ്ടും അയാള്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. ഈ സമയം സഹായത്തിന് താന്‍ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. അവിടെയുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാം ഒരു ഭാവവ്യത്യാസവുമില്ലാതെ കാഴ്ച കണ്ടുനിന്നുവെന്നും യുവതി പറയുന്നു.
 
സംഭവത്തില്‍ ഫേസ്ബുക്ക് വഴി പോലീസിനോട് പരാതിപ്പെട്ടുവെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. ഇതോടെ തന്നെ ഉപദ്രവിച്ചയാളെ തിരിച്ചറിയാന്‍ സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡി.എം.ആര്‍.സിക്ക് പരാതി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു, 7 വർഷം ചികിത്സിച്ചു; ചാനലുകാർ തിരിഞ്ഞ് പോലും നോക്കിയില്ല