Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്നാറിലെ ഭൂമി കൈയേറ്റം: കേന്ദ്ര സർക്കാര്‍ ഇടപെടുന്നു

മൂന്നാർ കൈയേറ്റം കേന്ദ്രം ഇടപെടുന്നു; ഭൂമികൈയേറ്റ വിഷയം കണ്ടെത്തന്‍ ആവശ്യമായ നടപടി എടുക്കും: അനിൽ മാധവ് ദവെ

മുന്നാറിലെ ഭൂമി കൈയേറ്റം: കേന്ദ്ര സർക്കാര്‍ ഇടപെടുന്നു
, ശനി, 22 ഏപ്രില്‍ 2017 (09:08 IST)
മുന്നാറിലെ ഭൂമി കൈയേറ്റ വിഷയം കേന്ദ്ര സർക്കാറും ഇടപെടുന്നു. ഭൂമികൈയേറ്റ വിഷയം കണ്ടെത്തന്‍ ആവശ്യമായ നടപടി എടുക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ പറഞ്ഞു. മുന്നാര്‍ വിഷയം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മറ്റും  മൂന്നാർ വിഷയം ശ്രദ്ധയില്‍പെടുത്തിയതാണ് കേന്ദ്രം സര്‍ക്കാര്‍ ഇടപെടാനുള്ള കാരണം.  
 
പ്രകൃതി രമണീയമായ മുന്നാര്‍ ഭൂമിയില്‍ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ കെട്ടിട നിർമാണവും കൈയേറ്റവും നടക്കുന്നതായി പരാതികളുണ്ട്. കൂടാതെ കൊട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി മലയിടിച്ചിൽ വ്യാപകമാണെന്ന പരാതികളുമുണ്ട്. മുന്നാറില്‍ നടക്കുന്ന വിഷയം കേന്ദ്രം ഇക്കാര്യം ഗൗരവത്തിലെടുക്കുന്നുവെന്നും മൂന്നാർപ്രശ്നം രാഷ്ട്രീയത്തിന് അതീതമായാണ് കാണുന്നതെന്നും  മന്ത്രി വ്യക്തമാക്കി.
 
അതേസമയം മൂന്നാറിൽ സന്ദർശനം നടത്തിയ കേന്ദ്ര മന്ത്രി സി ആർ ചൗധരി കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൂന്നാർ അപകടാവസ്ഥയിലാണെന്നാണ് മന്ത്രിയുടെ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ സർക്കാർ ഭൂമി കൈയേറി വൻകിട കെട്ടിടങ്ങൾ നിർമിച്ചിരിക്കുകയാണ്. ഇത് ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ് കാണാതായി; രണ്ട് ജീസസ് പ്രവർത്തകർ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു