Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണൽ‍; വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും നോട്ടീസ്

മൂന്നാറിനെ രക്ഷിക്കാൻ ഹരിത ട്രൈബ്യൂണൽ

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണൽ‍; വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും നോട്ടീസ്
ചെന്നൈ , ബുധന്‍, 26 ഏപ്രില്‍ 2017 (14:04 IST)
മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണൽ കേസെടുത്തു‍. മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനുള്ളിൽ തന്നെ രണ്ടഭിപ്രായം നില നിൽക്കുന്ന സാഹചര്യത്തിലാണ് ഹരിത ട്രൈബ്യൂണല്‍ മൂന്നാറില്‍ സ്വമേധയാ കേസെടുത്തതെന്നും ശ്രദ്ധേയം.
 
വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും ഹരിത ട്രൈബ്യൂണല്‍ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചു. ചെന്നൈ ബെഞ്ച് ആണ് ഇവർക്ക് നോട്ടീസ് അയച്ചത്. അടുത്ത മാസം(മേയ് 3ന്) കേസ് പരിഗണിക്കുമെന്നാണ് ചെന്നൈ ബെഞ്ച് അറിയിച്ചിരിക്കുന്നത്.
 
മൂന്നാറിൽ അനധികൃത കയ്യേറ്റവും ഖനനവും ക്വാറികളും വർധിക്കുകയാണെന്നും ഇത് മൂന്നാറിന്റെ ജൈവികതയെ ഇല്ലാതാക്കുകയാണെന്നും പരാതി ഉയർന്നിരുന്നു. പരിസ്ഥിതി നിയമങ്ങള്‍ എല്ലാത്തിനും പുല്ലുവില ക‌ൽപ്പിച്ച് വന്‍കിട മാഫിയകളുടെ കെട്ടിട നിര്‍മ്മാണവും മൂന്നാറിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നുവെന്ന് പരാതിയിൽ ഉയർന്നിരുന്നു.
 
കുന്നുകള്‍ ഇടിച്ചുനിരത്തിയും പാറകള്‍ തകര്‍ത്തും വഴിവെട്ടിയും നിലം മണ്ണിട്ട് നികത്തിയും വലിയ കയ്യേറ്റങ്ങളാണ് മൂന്നാറില്‍ ഉണ്ടാവുന്നത്. മൂന്നാറിലെ തൽസ്ഥിതികൾ മനസ്സിലാക്കിയ ഹരിത ട്രെബ്യൂണൽ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രം നടപടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യന്ത്രങ്ങള്‍ നിങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ മനുഷ്യന്റെ ഇച്ഛക്ക് എന്ത് വില: വിമര്‍ശനവുമായി ആം ആദ് മി