Select Your Language

Notifications

webdunia
webdunia
webdunia
webdunia

റവന്യൂമന്ത്രിക്ക് വിവേകമില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ

റവന്യൂമന്ത്രിക്ക് വിവേകമില്ല; കയ്യേറ്റ ആരോപണം നിഷേധിച്ചും എസ്.രാജേന്ദ്രൻ എംഎൽഎ

റവന്യൂമന്ത്രിക്ക് വിവേകമില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ
മൂന്നാർ , ശനി, 25 മാര്‍ച്ച് 2017 (17:31 IST)
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് വിവേകമില്ലെന്ന് ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ.

അദ്ദേഹത്തിന്റെ പെരുമാറ്റം അപക്വമാണ്. മൂന്നാറിൽ അനധികൃത കയ്യേറ്റമില്ല. മന്ത്രിയെ ഒപ്പമുള്ളവർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും എംഎൽഎ പറഞ്ഞു.

നിലവിലെ സബ് കലക്ടർ മൂന്നാറില്‍ എത്തുന്നതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വ്യാജ പ്രചരണങ്ങള്‍ നടത്തി വികസന പ്രവർത്തനങ്ങളെ തടയാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. ആരും പട്ടയം കയ്യിൽ പിടിച്ചല്ല ജനിക്കുന്നത്. ജഡ്ജിമാർ ജനങ്ങളുടെ അവസ്ഥ അറിയുന്നില്ലെന്നും എസ്  രാജേന്ദ്രൻ എംഎൽഎ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ്‍കുഞ്ഞിന് വേണ്ടി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു