Webdunia - Bharat's app for daily news and videos

Install App

അമ്പലംമുക്ക് കൊലപാതകം: കൊലക്കത്തി പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ശനി, 19 ഫെബ്രുവരി 2022 (12:43 IST)
തിരുവനന്തപുരം: പേരൂർക്കട അമ്പലംമുക്കിലെ അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രൻ കൊലയ്ക്ക് ഉപയോഗിച്ച കത്തി പൈപൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൊലപാതക കേസിലെ പ്രധാന തെളിവുകളിൽ ഒന്നാണ് ഈ കത്തി. രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെയാണ് പ്രധാന തെളിവായ കത്തി കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

ചോദ്യം ചെയ്യലിൽ താൻ പേരൂർക്കടയിൽ ജോലി ചെയ്തിരുന്ന ടീ സ്റ്റാളിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലെ താമസ സ്ഥലത്താണ് കത്തി സൂക്ഷിച്ചിട്ടുള്ളതെന്നു വെളിപ്പെടുത്തി. തുടർന്ന് രാജേന്ദ്രനുമായി ഉപയോഗ ശൂന്യമായ വാഷ് ബസിന്റെ മലിന ജലം ഒഴുകുന്ന പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കത്തി കണ്ടെത്തി. ഇതോടെ പ്രധാന തെളിവുകൾ എല്ലാം പോലീസ് ശേഖരിച്ചു കഴിഞ്ഞു. കോവിഡ് പരിശോധനയ്ക്കും വൈദ്യ പരിശോധനയ്ക്കും ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.

ദൃക്‌സാക്ഷികൾ ഇല്ലാത്ത ഈ കേസിലെ പ്രധാന തെളിവുകൾ എല്ലാം തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവർച്ച മുതലും ആയുധങ്ങളും പൈപ്പിൽ ഒളിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണെന്നാണ് പോലീസ് പറയുന്നത്. പൈപ്പുകളുടെ ദ്വാരങ്ങൾ പെട്ടന്ന് ആരും ശ്രദ്ധിക്കില്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിനീതയുടെ മാലയുടെ ചുട്ടി, മാല പണയം വച്ച രസീത് എന്നിവയും രാജേന്ദ്രൻ സ്വന്തം സ്ഥലമായ തോവാളയ്ക്കടുത്ത് അഞ്ചു ഗ്രാമത്തിലെ വീട്ടിനുള്ളിലെ പൈപ്പിലായിരുന്നു സൂക്ഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments