Webdunia - Bharat's app for daily news and videos

Install App

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 18 മെയ് 2024 (19:22 IST)
മലപ്പുറം :  അബോധാവസ്ഥയില്‍ കണ്ടെത്തി എന്ന നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
 
 മലപ്പുറം പൊന്ന്യാ കുര്‍ശിയിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുഹമ്മദ് ബിന്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇയാളുടെ മരണം ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കാണ് കാരണമെന്ന് കണ്ടെത്തി. സുഹൃത്തുക്കളായിരുന്നു ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയില്‍ എത്തിച്ചത്.
 പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
 
 സംഭവത്തില്‍ ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ മുള്ളന്‍മടക്കല്‍ ഹാരിസ്, മടത്തൊടി ന‍ജീബുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  സുഹൃത്തുക്കളുടെ പരിചയക്കാരനെ ബിന്‍ഷാദ് അക്രമിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

തുടർച്ചയായി മൂന്നുമാസം റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ 60,038 റേഷൻ കാർഡുടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി

13കാരിക്കു നേരെ ലൈംഗികാതിക്രമം: ഡോക്ടർക്കെതിരെ കേസ്

ടി.വി.റിമോട്ടി നെ ചൊല്ലി മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസുകാരൻ തൂങ്ങിമരിച്ചു

സംസ്ഥാനത്ത് പകർച്ചപനി പടരുന്നു, 24 മണിക്കൂറിൽ 159 പേർക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1

അടുത്ത ലേഖനം
Show comments