Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷ്ണുപ്രിയ കൊല കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

വിഷ്ണുപ്രിയ കൊല കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം  തടവ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 13 മെയ് 2024 (19:29 IST)
കണ്ണർ: വിവാദമായ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിനെ കോടതി ജീവപര്യന്തം  കഠിനതടവിനു വിധിച്ചു. കൊല ക്കുറ്റത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവുമാണ് ശിക്ഷ. 
 
ഇതു കൂടാതെ കോടതി രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. കോടതി വിധി തൃപ്തികരമാണെന്നു പ്രോസിക്യൂഷൻ പ്രതികരിച്ചു.
 
ശ്യാംജിത്പ്രണയ നൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറി  വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിഷ്ണു പ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു.
 
കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ ആൺ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷിയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി