Webdunia - Bharat's app for daily news and videos

Install App

പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോട്ടയത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം - കമിതാക്കൾക്കും രണ്ടു സുഹൃത്തുക്കൾക്കും പൊള്ളലേറ്റു

പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോട്ടയത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (15:57 IST)
പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍  എജ്യൂക്കേഷനിലാണ് സംഭവം. കൊല്ലം നീണ്ടകര സ്വദേശി ആദർശാണ് (25) കായംകുളം ചിങ്ങോലി സ്വദേശിനി ലക്ഷ്‌മിയെ (21) പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ആദർശും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആദർശിന്‍റെ ശരീരത്തിൽ 80 ശതമാനവും ലക്ഷ്മിയുടെ ശരീരത്തിൽ 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

ലക്ഷ്‌മിയെയും ആദര്‍ശിനെയും രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളായ അജ്മൽ, അശ്വിൻ എന്നിവർക്കും പൊള്ളലേറ്റു. ഇവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: -

പ്രണയബന്ധം വീട്ടിലറിഞ്ഞതോടെ ഇന്നു രാവിലെ ആദര്‍ശും ലക്ഷ്‌മിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് പുറത്തു പോയ ആദർശ് പെട്രോളുമായി തിരിച്ചെത്തുകയും ലക്ഷ്മിയുടെ ശരീരത്ത് ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. ഇതോടെ ലക്ഷ്മി പരിഭ്രാന്തിയിൽ കോളജ് ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആദർശ് തന്‍റെ ശരീരത്തും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബാങ്കിനെ വെട്ടിച്ചു കോടികൾ തട്ടിയ മുൻ മാനേജർ അടക്കം നാല് പേർക്ക് തടവും പിഴയും

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ

ബ്രിട്ടീഷ് തിരെഞ്ഞെടുപ്പിൽ ഋഷി സുനക് എട്ട് നിലയിൽ പൊട്ടുമെന്ന് സർവേ ഫലങ്ങൾ

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം പരാജയ കാരണമായി, മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, സർക്കാരിനും പിണറായിക്കും സിപിഐ യോഗത്തിൽ രൂക്ഷവിമർശനം

വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി : വാഹന ഉടമ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments