Webdunia - Bharat's app for daily news and videos

Install App

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ജനുവരി 2021 (09:28 IST)
വര്‍ക്കല: യുവാവിനെ റിസോര്‍ട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല്  അറസ്‌റ് ചെയ്തു. കൊല്ലം താഴ്ത്തല മൈലാപ്പൂര്‍ പുതുച്ചിറ ഷെമീന മന്‍സിലില്‍ ഷെഫീക്ക് എന്ന 28 കാരനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
 
കൊല്ലം കിളികൊല്ലൂര്‍ മണ്ണാമല ഒരുമാനഗര്‍ കൊള്ളി നിയാസ് എന്ന നിയാസ് (27), കിളികള് റെയ്ഹാന മന്‍സിലില്‍ സഞ്ചു (21), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ നവാസ് മന്‍സിലില്‍ നവാസ് (19), മാങ്ങാട് മൂന്നാം കുട്ടി പള്ളിവില പുത്തന്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (26) എന്നിവരെയാണ് വര്‍ക്കല പോലീസ് പിടികൂടിയത്.
 
വാടകയ്ക്ക് എടുത്ത വാഹനം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. ഡിസംബര്‍ പതിനൊന്നിന് ഷെഫീക്കിനെ നാലുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കിളികൊല്ലൂര്‍ ചെന്താപ്പൂരില്‍ വച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച ആക്രമിക്കുകയും  മരിച്ചെന്നു കരുതി പറവൂര്‍ പോളച്ചിറ ഏലായില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.  
 
ഇതിനു ശേഷം ഒളിവിലായിരുന്ന പ്രതികളെ പൂവാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.  വര്‍ക്കല എസ് എച്ച്ഹ ഓ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments