Publish Date: Mon, 26 Oct 2020 (10:55 IST)
Updated Date: Mon, 26 Oct 2020 (10:57 IST)
വര്‍ക്കല: യുവതിയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്‌റ് ചെയ്തു. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരെയും അറസ്‌റ് ചെയ്തത്.
വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപു, ദീപുവിന്റെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റു ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുതരമായി പരിക്കുകളോടെ വര്‍ക്കല ആശുപത്രിയില്‍ നിഷയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എങ്കിലും നിഷയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സ്ത്രീധനത്തിന്റെ പേരിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ വിവാഹം നടന്നത്. സ്ഥിരമായി ദീപു നിഷയെ സ്ത്രീധനം സംബന്ധിച്ച് മര്‍ദ്ദിക്കാറുണ്ടെന്നാണ് സൂചന.