Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടുകാരിയെ യുവതി വിഷം കൊടുത്ത് കൊന്നു; കാരണം എന്താണെന്നറിഞ്ഞാല്‍ ആരും ഒന്നു ഭയക്കും

കൂട്ടുകാരിയെ യുവതി വിഷം കൊടുത്ത് കൊന്നു

murder case
ഛണ്ഡിഗഡ് , ചൊവ്വ, 21 മാര്‍ച്ച് 2017 (17:04 IST)
തനിക്കിഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ കൂട്ടുകാരി കൊലപ്പെടുത്തി. പാനിപപ്പട്ട് സ്വദേശിനിയായ കോമള്‍ (22) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൊല നടത്തിയ കോമളിന്റെ കൂട്ടുകാരി മീനയെ പൊലീസ് തെരയുകയാണ്.

ഈ മാസം പതിനേഴിനാണ് സംഭവം നടന്നത്. താന്‍ പറഞ്ഞ യുവാവിനെ വിവാഹം കഴിക്കാന്‍ തയാറാകാതെ മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കോമളിനെ മീന കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പ് ട്രീറ്റ് നല്‍കാനെന്ന പേരില്‍ കോമളിനെ വിളിച്ച് വരുത്തിയ ശേഷം മീന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് കോമള്‍ വിഷം കഴിച്ചതായി സഹോദരനെ ഫോണില്‍ വിളിച്ച് മീന പറയുകയും ചെയ്തു.

കോമളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതോടെ മീന സംഭവസ്ഥലത്തു നിന്നും ഒഴിവായി നിന്നു. മകളുടെ മരണത്തില്‍ സംശയം തോന്നിയ കോമളിന്റെ പിതാവ് ഇന്ദര്‍ സിംഗ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തായത്.

പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ കോമള്‍ ഒളിവിലാണ്. അതേസമയം, കൊലയ്‌ക്ക് കാരണം വേറെ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ, എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനെ എനിക്കു പറ്റുന്നുള്ളൂ; മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിയുടെ കത്ത്