അവിഹിത ബന്ധം; സുഹൃത്തിനെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു
സുഹൃത്തിനെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ നെടുപുഴയിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. നമുക്ക് വട്ടപ്പിന്നി കാട്ടിപുരക്കൽ വീട്ടിൽ ഡിബിനാണ് (24) മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഡിബിന്റെ സുഹൃത്ത് അനൂപിനുവേണ്ടി അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി 9.30ഓടെ കസ്തൂർബ വിദ്യാലയത്തിന് മുന്നിലായിരുന്നു സംഭവം. അനൂപിന്റെ ഭാര്യയുമായി ഡിബിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഡിബിനുമായി സംസാരിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതർക്കത്തിനിടെ ഡിബിനെ അനുപ് വെട്ടുകയുമായിരുന്നു.
തലയ്‌ക്ക് വെട്ടേറ്റ ഡിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അനൂപിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലിസ് വ്യക്തമാക്കി.