Select Your Language

Notifications

webdunia
webdunia
webdunia
webdunia

വധഗൂഢാലോചന കേസ്: നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു

വധഗൂഢാലോചന കേസ്: നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു
, വെള്ളി, 18 ഫെബ്രുവരി 2022 (12:28 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
 
ഫോൺ കോൾ വിവരങ്ങൾ ഉൾപ്പടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും.ഇതുസംബന്ധിച്ച നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറിയിട്ടുണ്ട്. കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി.
 
അതേസമയം പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യംചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിന്റെ മൃതദേഹം തോട്ടിലെ ചെളിയിൽ