Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനത്തിനിടെ അടിപിടി; രണ്ട് പേര്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

അടിപിടി; രണ്ട് പേർ കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെ അടിപിടി; രണ്ട് പേര്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍
കുണ്ടറ , ബുധന്‍, 23 നവം‌ബര്‍ 2016 (14:31 IST)
തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ ബന്ധുക്കളായ രണ്ട് പേരെ കണ്ടെത്തി. ഇന്‍റര്‍ലോക്ക് ഇഷ്ടിക നിര്‍മ്മാണ കമ്പനിയിലാണ് പേരയം ലാല്‍ നിവാസില്‍ സുരേന്ദ്രന്‍ (48), കുമ്പഴ പടിഞ്ഞാറ്റതില്‍ സുകു (45) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം വൈകിട്ടാണു പേരയത്തിനടുത്ത് വരമ്പേല്‍ ഭാഗത്തെ കമ്പനിയില്‍ നടന്ന സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയിലെ സഹായി കുമ്പളം സ്വദേശി അനില്‍ എന്ന 40 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
രണ്ട് പേര്‍ മരിച്ചു കിടക്കുന്നതായി അനില്‍ തന്നെയാണ് സമീപ വാസിയായ സ്ത്രീയെ അറിയിച്ചത്. കുമ്പളം പ്ലാവിള കിഴക്കതില്‍ ലോറന്‍സിന്‍റെ മകനാണ് കസ്റ്റഡിയിലുള്ള അനില്‍. സംഭവ സ്ഥലത്ത് മദ്യക്കുപ്പികളും കരിക്ക് എന്നിവയും ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിലാണ് ഇരുവരും ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റ് മരിച്ചതെന്നാണു പൊലീസ് കരുതുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ