Webdunia - Bharat's app for daily news and videos

Install App

മധ്യവയസ്കനെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയൽക്കാരൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2022 (22:19 IST)
ഹരിപ്പാട്: ദിവസങ്ങൾക്ക് മുമ്പ് ഗൃഹനാഥൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു അയൽക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം താമല്ലാക്കൽ വടക്ക് പുത്തൻപുരയിൽ ഷാജി എന്ന 54 കാരനെ വീടിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇയാളുടെ അയൽക്കാരൻ താമല്ലാതാക്കൾ വടക്ക് കൊച്ചു വീട്ടിൽ രാജീവിനെ (48) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞെത്തിയ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷാജിയുടെ മൃതദേഹം 21 നു രാവിലെ വീടിനടുത്തുള്ള മതിലിനോട് ചേർന്നാണ് ഷാജിയുടെ മൃതദേഹം കാണപ്പെട്ടത്. ഈ മൃതദേഹത്തിന് മൂന്നു ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമെന്ന് കണ്ടെത്തി. വീഴ്ചയിൽ ഉണ്ടായ മുറിവാകാം എന്നും സംശയം തോന്നിയിരുന്നു.

മരണത്തിൽ സംശയം തോന്നിയ പോലീസ് രഹസ്യമായ അന്വേഷണം ആരംഭിച്ചു. ഇതിൽ പതിനെട്ടാം തീയതി രാവിലെ രാജീവിന്റെ സഹോദരിയുടെ പുരയിടത്തിൽ നിന്ന് ഷാജി കരിക്ക് പിറ്റേന്നും ഇതിൽ രാജീവുമായി തർക്കമുണ്ടായെന്നും കണ്ടെത്തി. അന്ന് വൈകിട്ട് മദ്യപിച്ചെത്തിയ ഷാജി രാജീവിന്റെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് രാത്രിയോടെ മതിലിനു മുകളിൽ കയറി ബഹളം വച്ചതോടെ അവിടെ കിടന്ന കമ്പ് എടുത്തു രാജീവ് ഷാജിയുടെ തലയ്ക്കടിച്ചു. ഇതായിരുന്നു മരണ കാരണമായത്.

താഴെ വീണു കിടന്ന ഷാജിയെ ആരും കണ്ടതുമില്ല, രാജീവ് ആരെയും അറിയിച്ചതുമില്ല. 21 നു രാവിലെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് വിവരം പുറത്തായത്. സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments