വാക്കുതർക്കം അക്രമത്തിൽ കലാശിച്ചപ്പോൾ തലയ്ക്കടിയേറ്റ് 46 കാരൻ മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 20 ഏപ്രില്‍ 2022 (18:00 IST)
പത്തനംതിട്ട: നിസ്സാര കാര്യത്തിന് തുടങ്ങിയ വാക്കു തർക്കം അക്രമത്തിലും അത് കൊലപാതകത്തിലും കലാശിച്ചു. ഇടയാറന്മുള എരുമക്കാട് കളരിക്കോട് കണ്ടഞ്ചാത്തൻ കുളഞ്ഞിയിൽ കേശവൻ - പൊന്നമ്മ ദമ്പതികളുടെ മകൻ സജി എന്ന 46 കാരനാണ്‌ കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം നടന്നത്. മരിച്ച സജിയും സുഹൃത്ത് വടക്കേചെരുവിൽ സന്തോഷ് എന്ന ആളും ചേർന്ന് സ്ഥിരമായി ശല്യം ഉണ്ടാക്കി കൊണ്ടിരുന്ന തെരുവ് നായയെ നേരിടാനായി കമ്പിവടിയുമായി പോവുകയായിരുന്നു. ഇതുകണ്ട് കടയിൽ സാധനം വാങ്ങുകയായിരുന്നു റോബിൻ എന്നയാൾ ഇവരോട് കമ്പിവടി കൊണ്ട് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് ചോദിച്ചതാണ് തർക്കത്തിനും അടിപിടിക്കും കാരണമായത്.

വഴക്കിനിടെ റോബിൻ കമ്പിവടി പിടിച്ചുവാങ്ങി സജിയുടെ തലയ്ക്കടിച്ചു. താഴെ വീണ സജിയെ വീണ്ടും അടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സന്തോഷിനും കമ്പിവടി കൊണ്ടുള്ള അടികിട്ടി. എന്നാൽ സംഭവത്തിന് ശേഷം ഏറെ കഴിഞ്ഞു ഗുരുതരമായി പരുക്കേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു. എന്നാൽ പുലർച്ചെ സജി മരിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് റോബിൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണിൽ കൂട്ടപിരിച്ചുവിടൽ, 30,000 പേർക്ക് ജോലി നഷ്ടപ്പെടും

കേരളം പിടിക്കാൻ ചെന്നിത്തലയ്ക്ക് നിർണായക ചുമതല, 2 എം പിമാർ മത്സരിച്ചേക്കും

ആർട്ടിക് സുരക്ഷ: ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോ-ഡെൻമാർക്ക് കരാർ

സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നത് അച്ചടക്കത്തിന്റെ ഭാഗം, ആരും തെറ്റിദ്ധരിക്കണ്ട, എന്നും ബിജെപിക്കൊപ്പം : ആര്‍ ശ്രീലേഖ

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments