Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 64 കാരൻ തൂങ്ങിമരിച്ചു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 64 കാരൻ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 20 ഏപ്രില്‍ 2022 (17:58 IST)
കൊട്ടാരക്കര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യാ സഹോദരിയുടെ കൈയും വെട്ടിമാറ്റിയ ശേഷം 64 കാരൻ തൂങ്ങിമരിച്ചു. പുല്ലാമല കല്ലുവിള താഴത്തിൽ രമാവതി എന്ന 55 കാരിയാണു ഭർത്താവ് രാജന്റെ വെട്ടേറ്റു മരിച്ചത്.

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഇടയ്ക്ക് തടസം പിടിക്കാൻ ചെന്ന ഭാര്യാ സഹോദരി രതിയുടെ കൈയും രാജൻ വെട്ടി മാറ്റി. ദിവസങ്ങൾക്കു മുമ്പാണ് ഭാര്യ രമാവതിയുടെ മാതാവ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.

അതെ സമയം രാജനും രാമാവതിയും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രാജനെ വീട്ടിൽ കയറരുതെന്നു വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം രാമാവതിയും രതിയും വരുന്ന വഴിയിൽ ഒളിച്ചിരുന്നാണ് രാജൻ ആക്രമിച്ചത്. ആക്രമണത്തിന് ശേഷമാണ് രാജൻ തൂങ്ങിമരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു