Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.

kannur
കണ്ണൂര് , വ്യാഴം, 13 ഒക്‌ടോബര്‍ 2016 (13:51 IST)
കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. എസ് ഡി പി ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ എം ഫാറൂഖാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കുത്തേറ്റതിനെത്തുടര്‍ന്ന് മാരകമായി പരുക്കേറ്റ ഫറൂഖിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
കണ്ണൂർ ജില്ലയിൽ സിപിഎം – ബിജെപി സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ടു നീര്‍ച്ചാല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അബ്ദുൽ റൌഫ് എന്ന കട്ട റൌഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാധാനപരമായി നടന്ന ബിജെപി മാര്‍ച്ചില്‍ ഒരു വിഭാഗം അക്രമാസക്തരായി; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; ക്യാമറ തകര്‍ത്തു