നവവധുവിന്റെ മരണം: ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍
വെള്ളി, 3 ജൂണ്‍ 2022 (14:14 IST)
ചേർത്തല: നവവധു മരിച്ചത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഭർത്താവിന്റെ അറസ്റ്റിൽ കലാശിച്ചു. ചേർത്തലയിൽ കഴിഞ്ഞ മാസം ഇരുപത്താറിനാണ് ഹേന മരിച്ചത്. സ്വാഭാവിക മരണം എന്ന് കരുതിയെങ്കിലും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ഇത് കൊലപാതകമെന്ന് സംശയം ഉന്നയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ചു.

ആറ് മാസം മുമ്പാണ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടൻ (50) കൊല്ലം സ്വദേശിനി ഹേനയെ (42) വിവാഹം ചെയ്തത്. ചേർത്തല കാളികുളത്തെ വീട്ടിൽ ഹേനയെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ മാസം ഇരുപത്താറിനായിരുന്നു. കുടുംബ പ്രശനം കാരണം ഇയാൾ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുളിമുറിയിൽ  കുഴഞ്ഞുവീണു എന്നാണു ഭർതൃവീട്ടുകാരും അപ്പുക്കുട്ടനും സ്വകാര്യ ആശുപത്രിയിലും പോലീസിനോടും ആദ്യം പറഞ്ഞത്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഭാര്യ വീട്ടിൽ സംസ്കരിക്കുകയും ചെയ്തു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പരുക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാട് എന്നിവയും ഉണ്ടെന്നാണ് കണ്ടെത്തൽ, വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിട്ടു. പിന്നീട് തല ഭിത്തിയിൽ പിടിപ്പിക്കുകയും ചെയ്തതായി അപ്പുക്കുട്ടൻ സമ്മതിച്ചു. ഹേനയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ ഇത് വിവാഹത്തിന് മുമ്പ് ഭർതൃവീട്ടുകാർ അറിയിച്ചിരുന്നു. സാമ്പത്തിക തർക്കമാണ് മരണകാരണത്തിനുള്ള അടിപിടിയിൽ കലാശിച്ചത് എന്നാണു പോലീസ് അറിവായിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments