Publish Date: Mon, 07 Dec 2020 (09:09 IST)
Updated Date: Mon, 07 Dec 2020 (09:11 IST)
കൊല്ലം: മണ്‍റോതുരുത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു മണ്‍റോത്തുരുത്തിലെ വില്ലിമംഗലം നിധി പാലസില്‍ മയൂഖം റിസോര്‍ട്ട് ഉടമയായ മണിലാല്‍ എന്ന 54 കാരണാണ് കുത്തേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു മുന്‍ ദില്ലി പോലീസുകാരനും ബി.ജെ.പി പ്രവര്‍ത്തകനുമായ മണ്‍റോതുരുത് പപ്പാശ്ശേരില്‍ അശോകനെ (56) പോലീസ് അറസ്‌റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെ മണ്‌റോതുരുത് ബാങ്കിന് മുന്നില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ മണിലാല്‍ തത്ക്ഷണം മരിച്ചു. നാട്ടുകാരാണ് അശോകനെ പിടികൂടി പൊലീസിന് കൈമാറിയത്.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം എന്‍.എസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തു കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജയശ്രീയാണ് മരിച്ച മണിലാലിന്റെ ഭാര്യ. ഏകമകള്‍ നിധി എന്ന അരുണിമ.