Webdunia - Bharat's app for daily news and videos

Install App

സുഹൃത്തുക്കൾ തമ്മിൽ അടിപിടി : യുവാവ് അടിയേറ്റു മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 18 ജൂണ്‍ 2024 (17:31 IST)
ആലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുണ്ടായി വാക്കുതർക്കം ഏറ്റുമുട്ടലിലും തുടർത്ത് കൊലപാതകത്തിലും കലാശിച്ചു.  മദ്യപിച്ച ശേഷം ബാറിന് പുറത്തിറങ്ങിയ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഒരാൾ അടിയേറ്റു മരിച്ചത്.
 
 മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന് എതിർവശത്തുള്ള യൂണിയൻ ബാങ്ക് ശാഖയുടെ മുന്നിലാണ് ചൊവ്വാഴ്ച  രാവിലെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്.
 
ചെന്നിത്തല തൃപ്പരുന്തുറ ഒരിപ്രം കാർത്തികയിൽ രാജന്റെ മകൻ രാജേഷ് ആണ് മരിച്ചത്. രണ്ടു പേർ യൂണിയൻ ബാങ്കിന് മുൻപിൽവച്ച് രാജേഷിനെ മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്. സുഹൃത്തുക്കളായ സനു, ബിജു, ഗണേശ് എന്നിവർ ചേർന്നാണ്  മദ്യപിച്ച് പുറത്തിറങ്ങിയശേഷം ഇവർ തമ്മിൽ അടിപിടി ഉണ്ടായി.
 
 എന്നാൽ ബാർ പൂട്ടി ജോലിക്കാർ പോയ ശേഷം ഇവർ വീണ്ടും എത്തി രാജേഷിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാജേഷ് വിവാഹമോചിതനാണ്. മാവേലിക്കര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അടുത്ത ലേഖനം
Show comments