കളിയാക്കൽ കൊലപാതകത്തിൽ കലാശിച്ചു: 63 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 2 മെയ് 2022 (19:08 IST)
തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ കളിയാക്കൽ വാക്കു തർക്കത്തിലും അത് കൊലപാതകത്തിലും കലാശിച്ചതോടെ 46 കാരൻ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു. പേരൂർക്കട ഊളമ്പാറ പുതുവൽ പുത്തൻ വീട്ടിൽ കെ.ബോസ് ആണ് സുഹൃത്തിന്റെ കുത്തേറ്റുമരിച്ചത്.

ഇതുമായി ബന്ധപ്പെട്ടു കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള വീട്ടിൽ വിക്രു എന്ന വിക്രമനെ (63) പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. കരമന നെടുങ്കാട്ടുള്ള വർക്ക് ഷോപ്പിൽ സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കം ഉണ്ടായത്. വിക്രമൻ ബോസിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ ബോസ് മരിച്ചു.

സംഭവത്തിന് ശേഷം വിക്രമൻ ഒളിവിൽ പോയെങ്കിലും കരമന എസ്.എച്ച്.ഓ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പിടികൂടി. പോക്സോ കേസിൽ മുമ്പ് വിക്രമൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments