Publish Date: Sat, 30 Apr 2022 (17:34 IST)
Updated Date: Sat, 30 Apr 2022 (17:36 IST)
മാവേലിക്കര: സർക്കാർ ഉദ്യോഗസ്ഥയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി (30) എന്ന സർക്കാർ ഉദ്യോഗസ്ഥ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചത് തൂങ്ങിമരണം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ജിജോയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ബിൻസിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ കിടന്ന ബിന്സിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു എന്നാണ് ഭർത്താവ് ആദ്യം നൽകിയ മൊഴി. പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം തൂങ്ങിമരണമാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുകാരെ ഉൾപ്പെടെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഇത് തൂങ്ങിമരണം ആണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇവർക്ക് ഒന്നര വയസുള്ള പെൺകുഞ്ഞുണ്ട്. നാല് മാസങ്ങൾക്ക് മുമ്പാണ് ബിൻസിക്ക് തിരുവല്ല വാട്ടർ അതോറിറ്റിയിൽ ജോലി ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.