Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയുടെ മരണം: സഹോദരീ ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയുടെ മരണം: സഹോദരീ ഭർത്താവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (21:58 IST)
കുണ്ടറ: വീട്ടു വഴക്കിനെ തുടർന്ന് കുടുംബാംഗങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ ഇവരുടെ സഹോദരീ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരയം സ്‌കൂളിനടുത്തുള്ള മമതാ നഗർ ഷീബാ ഭവനിൽ രാധിക എന്ന 52 കാരിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ടു ഇവരുടെ സഹോദരീ ഭർത്താവ് ലാൽ കുമാറിനെ (48എ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മരിച്ച രാധിക വർഷങ്ങൾക്കു മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞു നിൽക്കുകയായിരുന്നു. ഇവർക്ക് മക്കളുമില്ല. ഇവർക്കൊപ്പമായിരുന്നു മറ്റു ബന്ധുക്കളും താമസിച്ചിരുന്നത്.

എന്നാൽ അടുത്ത സമയത്ത് ഇവർ മുളവാണ സ്വദേശിയായ പ്രവീൺ എന്ന കണ്ണപ്പനുമായി അടുപ്പത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു. ഇതിനെ ചൊല്ലി വീട്ടിൽ വഴക്കായി. രാധികയുടെ സഹോദരി ഷീബയും രാധികയുടെ ഭർത്താവ് പ്രവീണും തമ്മിൽ വഴക്കായി.

തുടർന്ന് ഷീബ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രവീണിനെ അറസ്റ്റ് ചെയ്തു. ഇത് രാധികയ്ക്ക് പ്രശ്നമാവുകയും തന്റെ വീട്ടിൽ നിന്ന് ഷീബയും ഭർത്താവ് ലാൽകുമാറും ഇറങ്ങിത്തരണമെന്നു ആവശ്യപ്പെടുകയും ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തു രാധികയും ലാൽ കുമാറും തമ്മിൽ വഴക്കുണ്ടാവുകയും കഴുത്തിൽ കിടന്ന ഷാൾ പിടിച്ചു മുറുക്കയും ചെയ്തപ്പോൾ രാധിക ബോധരഹിതയായി. എന്നാൽ ഷീബയും മാതാവും വീട്ടിൽ എത്തിയപ്പോൾ ബോധരഹിതയായ രാധിക ചലനമാറ്റനിലയിൽ ആയിരുന്നു. വിവരം അറിഞ്ഞ പോലീസ് എത്തി ലാൽ കു/മാറിനെ അറസ്റ് ചെയ്യുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയ പ്രതികൾ അറസ്റ്റിൽ