Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു പി സ്വദേശിയുടെ മരണം: 35 കാരന്‍ പിടിയില്‍

അന്യസംസ്ഥാന തൊഴിലാളിയുടെ മരണം; ഒരാൾ അറസ്റ്റിൽ

കൊലപാതകം
കൊല്ലം , ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (14:52 IST)
കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി കമ്പിളി പുതപ്പ് വില്‍പ്പന നടത്താനായി എത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിയായ 20 കാരന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇയാളുടെ 35 കാരനായ തൊഴിലുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഷെഹന്‍ഷാ എന്ന 20 കാരനെ കമ്പിളി പുതപ്പ് വില്‍പ്പനയ്ക്കായി യു.പി യില്‍ നിന്ന് യു.പി കാരനായ തൊഴിലുടമ ഷാം എന്ന 35 കാരന്‍ കൊല്ലത്തെത്തിച്ചത്. കൊല്ലം ആണ്ടാമുക്കത്തെ പണ്ടകശാലയ്ക്കടുത്തുള്ള കെട്ടിടത്തിലായിരുന്നു യു.പി സ്വദേശികള്‍ സംഘമായി താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച  ഷഹന്‍ഷായെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ദിവസങ്ങള്‍ക്ക് മുമ്പ് ഷാമിന്‍റെ പണം ഷഹന്‍ഷാ മോഷ്ടിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷാം ഷഹന്‍ഷായെ മര്‍ദ്ദിച്ചെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ദിവസങ്ങളോളം ഷാം ഷഹിന്‍ഷായെ  മുറിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ഉണ്ടായ മുറിവുകളില്‍ അണുബാധ ഉണ്ടാവുകയും ഇത് മരണത്തില്‍ കലാശിച്ചു എന്നുമാണ് അറിഞ്ഞത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്നാണ് ഷാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർധിച്ചു വരുന്ന വാഹനാപകടങ്ങൾ; പരിശോധനയിൽ കുടുങ്ങിയത് 61 ബസുകൾ