Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരുകനെ എത്തിച്ചപ്പോള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു; ആശുപത്രിയുടെ വാദം പൊളിച്ച് പൊലീസ് റിപ്പോർട്ട്

മുരുകനെ എത്തിച്ചപ്പോള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു; ആശുപത്രിയുടെ വാദം പൊളിച്ച് പൊലീസ് റിപ്പോർട്ട്

Murukan
തി​രു​വ​ന​ന്ത​പു​രം , വെള്ളി, 18 ഓഗസ്റ്റ് 2017 (15:11 IST)
വാഹനാപകടത്തിൽ പരുക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചി​കി​ത്സ ലഭിക്കാതെ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിക്ക് വീഴ്‌ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.  

മുരുകനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 15 സ്റ്റാന്‍ഡ് ബൈ വെ​ന്‍റി​ലേ​റ്റ​ർ ഒ​ഴി​വു​ണ്ടാ​യി​രു​ന്നുവെന്ന് റി​പ്പോ​ർ​ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള 111 ശസ്ത്രക്രിയകള്‍ക്കായി നീക്കി വച്ചിരുന്നതായിരുന്നു ഇവ. ഇതു കൂടാതെ അഞ്ച് വെന്റിലേറ്ററുകള്‍ കൂടി ഉണ്ടായിരുന്നു. അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാനായിരുന്നു ഇവ നീക്കിവച്ചിരുന്നതെന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പൊ​ലീ​സി​നു ന​ൽ​കി​യ മൊ​ഴിയില്‍ വ്യക്തമാക്കുന്നു. ​

34 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ 15 എ​ണ്ണം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നു. ബാ​ക്കി 19 എ​ണ്ണ​ത്തി​നു ത​ക​രാ​ർ സം​ഭ​വി​ച്ചി​ടു​ണ്ടെ​ന്നും സൂ​പ്ര​ണ്ട് പൊലീ​സി​നു മൊ​ഴി ന​ൽ​കി.‌‌‌‌ ഇതിൽ മുരുകന് ചികിത്സ നൽകേണ്ട ന്യൂറോ സർജറി ഐസിയുവിൽ രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

മുരുകൻ മരിക്കാനിടയായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റർ ഒഴിവില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നേരത്തെ വാദിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ സണ്ണി ലിയോണിന്റെ താരമൂല്യം’; സണ്ണിയെ പരിഹസിച്ച് ടിവി പരിപാടി