Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്

Bijibal’s wife Shanti Mohandas passes away
കൊ​ച്ചി , ചൊവ്വ, 29 ഓഗസ്റ്റ് 2017 (19:22 IST)
സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ലി​ന്‍റെ ഭാ​ര്യ​യും ന​ർ​ത്ത​കി​യു​മാ​യ ശാ​ന്തി മോ​ഹ​ൻ​ദാ​സ് (36) നിര്യാതയായി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ചു നാളുകളായി ശാ​ന്തി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. ഇന്ന് വൈകീട്ട് 4.10നാണ് അന്ത്യം.

2002ൽ ​ആ​യി​രു​ന്നു ബി​ജി​ബാ​ൽ- ​ശാ​ന്തി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. വീട്ടിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്.

ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ധോണിചേട്ടാ ഒന്നെഴുന്നേല്‍ക്കൂ, ദേ സാക്ഷി ഏടത്തി വിളിക്കുന്നു…’; ഗ്രൗണ്ടിലെ ധോണിയുടെ ഉറക്കത്തിന് ട്രോളുകളുടെ പൊടിപൂരം