Webdunia - Bharat's app for daily news and videos

Install App

ലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പടയൊരുക്കം

Webdunia
ബുധന്‍, 5 മെയ് 2021 (16:06 IST)
ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നീക്കം തിരിച്ചടിയായെന്ന് വിമര്‍ശനം. അധികാരത്തിനു വേണ്ടി വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടെന്ന് ലീഗ് അണികളും നേതാക്കളും. ചില മുതിര്‍ന്ന നേതാക്കള്‍ പരോക്ഷമായാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വര്‍ഷം അവരുടെ ശബ്ദം നിയമനിര്‍മ്മാണ സഭകളില്‍ മുഴങ്ങാനാണെന്നതാണ് യാഥാര്‍ഥ്യം. അതു മറക്കുന്നിടത്ത് മൂര്‍ദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു. യുദ്ധ മുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകന്‍ തിരുമേനി(സ. അ )വിശേഷിപ്പിച്ചത് നാം ഇത്തരുണത്തില്‍ മറക്കരുത്,' എന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ലീഗ് നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ വരികളില്‍ പരോക്ഷമായി കുഞ്ഞാലിക്കുട്ടിയെ പരിഹസിക്കുകയാണെന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് അണികള്‍ക്കിടയിലും ഇത്തരത്തിലുള്ള അഭിപ്രായം ഉടലെടുത്തത്. 
 
കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് ലീഗിലെ യുവ നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ട്. പല തവണയായി ഇതു തന്നെ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളാണ് പരിഹാസിതരാകുന്നതെന്നും ലീഗിനുള്ളില്‍ അഭിപ്രായമുണ്ട്. 
 
യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ പദവി കുഞ്ഞാലിക്കുട്ടിക്ക് കിട്ടുമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments