Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് എം.വി.ഗോവിന്ദന്‍

MV Govindan about EP Jayarajan issue
, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:20 IST)
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരായ അഴിമതി ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റ് ബ്യൂറോയില്‍ ഇ.പി.ജയരാജനെതിരായ ആരോപണത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 
 
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി.ജയരാജന്‍ അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന് മുതിര്‍ന്ന നേതാവ് പി.ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരത് ബയോടെക് നിര്‍മിച്ച നേസല്‍ വാക്സിന്റെ വില നിശ്ചയിച്ചു