MV Govindan: എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കും
ഇന്നലെ നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യും
Publish Date: Fri, 02 Sep 2022 (08:14 IST)
Updated Date: Fri, 02 Sep 2022 (08:16 IST)
MV Govindan: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി.ഗോവിന്ദന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചേരുന്നുണ്ട്. സെക്രട്ടറിയറ്റിന് ശേഷം മന്ത്രിസ്ഥാനം രാജിവയ്ക്കാനാണ് സാധ്യത. മന്ത്രിസഭാ പുനഃസംഘടന ഇന്നത്തെ സംസ്ഥാന സെക്രട്ടറിയറ്റില്‍ ചര്‍ച്ച ചെയ്യും. പുതിയ മന്ത്രി ആരെന്ന് ഇന്ന് അറിയാം. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാതെ രണ്ടുപദവികളിലും തുടര്‍ന്നത്. ഇന്നലെ നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യും.