Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

50 അംഗ ജില്ലാ കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്

MV Jayarajan Kannur Secretary

രേണുക വേണു

, തിങ്കള്‍, 3 ഫെബ്രുവരി 2025 (14:57 IST)
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. 
 
50 അംഗ ജില്ലാ കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, എം.വി.നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തെ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. 
 
2019 ലാണ് എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. 2021 ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും