Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരട്ട വോട്ട്: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെയെന്ന് ഷമാ മുഹമ്മദ്

ഇരട്ട വോട്ട്: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെയെന്ന് ഷമാ മുഹമ്മദ്

ശ്രീനു എസ്

, ശനി, 27 മാര്‍ച്ച് 2021 (20:58 IST)
ഇരട്ട വോട്ട് വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെയെന്ന് ഷമാ മുഹമ്മദ് എഐസിസി വക്താവ് ഷമാ മുഹമ്മദ് പറഞ്ഞു. പിണറായി വിജയനെതിരെ സംസാരിക്കുന്നതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ധര്‍മ്മടത്താണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടക്കുന്നതെന്നും ഷമ പറഞ്ഞു.
 
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഷമക്കെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കള്ളവോട്ടുള്ളത് കോണ്‍ഗ്രസിനും ലീഗിനുമാണെന്ന് ജയരാജന്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ 532മത്തെ നമ്പറായും 1250താമത്തെ നമ്പറായും ഷമയുടെ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് ആരോപണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ല: ആനി രാജ