Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയെ സഹായിക്കാന്‍ പാര്‍ട്ടിയില്‍നിന്ന് പുതിയ നിയമനം; എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Pinarayi Vijayan
തിരുവനന്തപുരം , ഞായര്‍, 5 മാര്‍ച്ച് 2017 (09:43 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനെ നിയമിക്കാന്‍ തീരുമാനം. നിലവില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായ എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതിന് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമാണ് തീരുമാനമെടുത്തത്. 
 
ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ എം ശിവശങ്കരനാണ് മുഖ്യമന്ത്രിയുടെ നിലവിലുള്ള പ്രൈവറ്റ് സെക്രട്ടറി. അതോടൊപ്പം ഐടി സെക്രട്ടറിയുടെകൂടി ചുമതല വഹിക്കുന്നതും ശിവശങ്കരനാണ്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയായ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു