Publish Date: Thu, 16 Feb 2023 (11:37 IST)
Updated Date: Thu, 16 Feb 2023 (11:39 IST)
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി യിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ്മ (20) യെയാണ് എൻ.ഐ.ടി യിലെ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കുന്ദമംഗലം പോലീസ് എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിൽ തെലങ്കാന സ്വദേശി യശ്വന്ത് എന്ന വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.