പാലക്കാട്ടെ ഉപതെരെഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെതിരെയും പാലക്കാടിന്റെ ചുമതാ ഉണ്ടായിരുന്ന രഘുനാഥിനെതിരെയും സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെതിരെയുമാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായ എന്‍ ശിവരാജന്റെ പരസ്യവിമര്‍ശനം. തോല്‍വിയില്‍ സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളികൊണ്ടാണ് ശിവരാജന്റെ വിമര്‍ശനം.
തോല്‍വിയുടെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടി വെയ്‌ക്കേണ്ടതില്ല. പ്രഭാരിയായ രഘുനാഥ് എ സി മുറിയില്‍ കഴിയുകയായിരുന്നു. പ്രഭാരി സ്ഥാനത്ത് നിന്നും രഘുനാഥിനെ മാറ്റണമെന്ന് 6 മാസം മുന്‍പെ ആവശ്യപ്പെട്ടതാണ്. പ്രഭാരിയുടെ ജോലി എ സി മുറിയില്‍ ഉറങ്ങുന്നതല്ല. കൗണ്‍സിലര്‍മാരല്ല തോല്‍വിക്ക് കാരണം.വോട്ട് എന്തുകൊണ്ട് കുറഞ്ഞെന്ന് കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാനാകാത്ത ആളാണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണകുമാറിന്റെ ആസ്തിയും പരിശോധിക്കണം. ശിവകുമാര്‍ പറഞ്ഞു.
അതേസമയം തോല്‍വിയില്‍ നഗരസഭ കൗണ്‍സിലര്‍മാരെ പഴിച്ചുള്ള കെ സുരേന്ദ്രന്റെ വിശദീരണത്തിന് പിന്നാലെ നഗരസഭ ചെയര്‍മാന്‍ പ്രമീള ശശിധരന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും. തോല്‍വിയുടെ ഉത്തരവാദിത്തം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതില്‍ പ്രതിഷേധം അറിയിക്കാനാണ് കൗണ്‍സിലര്‍മാരുടെയും തീരുമാനം. സ്വന്തം ഭാര്യയുടെ വാര്‍ഡില്‍ പോലും എങ്ങനെ വോട്ട് കുറഞ്ഞെന്നാണ് കൗണ്‍സിലര്‍മാര്‍ ചോദിക്കുന്നത്.