Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാദാപുരത്ത് സ്‌ഫോടനം; സംഭവം ബോംബ് നിര്‍മാണത്തിനിടെ, പങ്കില്ലെന്ന് സിപിഎം, ഒരാളുടെ നില ഗുരുതരം

പരുക്കേറ്റവര്‍ സമാനമായ കേസുകളില്‍ നേരത്തെയും പ്രതികാളായിട്ടുള്ളവരാണെന്ന് പൊലീസ്

നാദാപുരത്ത് സ്‌ഫോടനം
കോഴിക്കോട് , വ്യാഴം, 28 ഏപ്രില്‍ 2016 (09:18 IST)
നാദാപുരം തെരുവംപറബില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. വീനീഷ് മരുപ്പറ്റ, ദിലീഷ്. വിവേക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂവരും സിപിഎം പ്രവര്‍ത്തകരാണ്. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി.

ഇന്നലെ രാത്രി 10.30ഓടെയായിരുന്നു നാദാപുരം കല്ലാച്ചി തെരുവമ്പറമ്പിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തു നിന്നും 12 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, രണ്ട് സ്റ്റീല്‍ ബോംബ്, ഗണ്‍ പൗഡര്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പരുക്കേറ്റവര്‍ സമാനമായ കേസുകളില്‍ നേരത്തെയും പ്രതികാളായിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കാന്‍ പണം നല്‍കുന്നില്ല, മാതാപിതാക്കളെ ജോണ്‍ സംരക്ഷിക്കുന്നു; പത്തുവയസുകാരനെ കൊലപ്പെടുത്താന്‍ അജിക്കുണ്ടായ പകയ്‌ക്ക് പല കാരണങ്ങള്‍