Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘10 ശതമാനം മാത്രമാണ് ചാൻസ്, പക്ഷേ ഞാൻ തിരിച്ച് വരും’; ആത്മവിശ്വാസത്തോടെ നന്ദു മഹദേവ

‘10 ശതമാനം മാത്രമാണ് ചാൻസ്, പക്ഷേ ഞാൻ തിരിച്ച് വരും’; ആത്മവിശ്വാസത്തോടെ നന്ദു മഹദേവ

ചിപ്പി പീലിപ്പോസ്

, ഞായര്‍, 1 മാര്‍ച്ച് 2020 (10:51 IST)
ക്യാന്‍സറിനോട് പോരുതി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. ശരീരത്തിൽ പലയിടങ്ങളിലായി പലപ്പോഴും അവനെ ക്യാൻസർ ഉപദ്രവിച്ച് കൊണ്ടേയിരുന്നു. അപ്പോഴൊക്കെ, ആത്മവിശ്വാസം കൈവിടാതെ പ്രതീക്ഷയോടെയാണ് നന്ദു ക്യാൻസറിനോട് പൊരുതിയത്. വീണ്ടും ക്യാന്‍സര്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തി നന്ദു ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇപ്പൊൾ വീണ്ടും കീമോ ചെയ്ത് മുടി കൊഴിഞ്ഞ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് നന്ദു. ഒപ്പം കുറിപ്പും. നന്ദുവിന്റെ പോസ്റ്റ് ഇങ്ങനെ: 
 
വീണ്ടും പഴയ രൂപത്തിലേക്ക് !!!
 
ഞാനെന്ന സിനിമയുടെ ഒരു പകുതി അവസാനിക്കുന്നു..!!
 
ചങ്കുകളോട് വ്യക്തമായ തുറന്ന് പറച്ചിലുകളോടെ രണ്ടാം പകുതി ആരംഭിക്കുകയാണ്..!!
 
വസന്തകാലത്തിന് മുമ്പ് ചില വൃക്ഷങ്ങൾ ഇല പൊഴിക്കുന്നത് കണ്ടിട്ടില്ലേ..
അതുപോലെ വരാൻ പോകുന്ന വസന്തത്തിന് മുന്നോടിയായി ഞാനും ഇല പൊഴിക്കുകയാണ്..!!
 
ഈ ജന്മത്തിൽ ഇനി എന്തൊക്കെ വേദന അനുഭവിക്കാൻ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം...!
 
ശാസ്ത്രത്തിന്റെ കണക്കുകളിൽ കേവലം 10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത
ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാൻ മെഡിക്കൽ സയൻസിന്റെയും സർവ്വേശ്വരന്റെയും മുന്നിൽ നിൽക്കുകയാണ്..!!
 
പക്ഷെ 100 ശതമാനം ഉറപ്പായും ഞാൻ തിരികെ വരും !!
ഉറച്ച വിശ്വാസവും ഈ ആത്മവിശ്വാസവും പലവട്ടം അത്ഭുതങ്ങൾ പ്രവർത്തിച്ച ശരീരമാണ് എന്റേത്..!!
 
ഈ പോരാട്ടത്തിൽ ഞാൻ ജയിക്കുക തന്നെ ചെയ്യും..!!
 
ഇനി ഒരു പക്ഷേ മറിച്ചായാൽ
ഞാൻ തോറ്റു എന്നൊരിക്കലും എന്റെ ചങ്കുകൾ പറയരുത്..!!
പകരം..
ഏത് അവസ്ഥയിൽ ആയാലും മരണം തന്നെ മുന്നിൽ വന്ന് നിന്നാലും ഇങ്ങനെ കരളുറപ്പോടെ ചെറുപുഞ്ചിരിയോടെ അതിനെ നേരിടണം..
ഞങ്ങളൊക്കെ ഈ അവസ്ഥയിലും എത്ര സന്തുഷ്ടരാണ്..
ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിച്ചു തന്നെ മരിക്കണം എന്ന നമ്മുടെയൊക്കെ ആശയമാണ് ചർച്ച ചെയ്യേണ്ടത്..!!
 
ആ മനോനിലയാണ് എല്ലാ മനസ്സുകളിലേക്കും പകർത്തേണ്ടതും പറഞ്ഞു കൊടുക്കേണ്ടതും !!
 
സ്നേഹിച്ചാൽ ചങ്ക് അടിച്ചുകൊണ്ടുപോകുന്ന , സ്നേഹത്തോടെ കൈപ്പറ്റിയാൽ പിന്നെ ഒരിക്കലും വിട്ടു പോകാത്ത ഈ മാൻഡ്രെക്കിന്റെ മൊട്ടത്തല വീണ്ടും ന്റെ പ്രിയപ്പെട്ടവരെ ഏല്പിക്കുകയാണേ..
 
സ്നേഹം ചങ്കുകളേ...!!
 
NB : മെസഞ്ചറിൽ ഒത്തിരി msg വന്നിട്ട് ബ്ലോക്ക് ആണ്..
ചങ്കുകൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ കമന്റ് ചെയ്താൽ മതി ട്ടോ...
കമന്റ് ബോക്‌സിൽ ചാറ്റ് ചെയ്യാം..
സുഖമാണോ എല്ലാവർക്കും ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ ലോകവ്യാപകമായി പടർന്നു പിടിക്കുന്നു; വാഷിംഗ്ടണില്‍ ആദ്യ മരണം, മരണസംഖ്യ 2944