പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; കേരളത്തില്‍ പട്ടിണി മരണമുണ്ടെന്നാണ് മോഡി പറഞ്ഞതെന്നും അമിത് ഷാ
പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; കേരളത്തില്‍ പട്ടിണി മരണമുണ്ടെന്നാണ് മോഡി പറഞ്ഞതെന്നും അമിത് ഷാ
കേരളത്തില്‍ പട്ടിണി മരണമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം അട്ടപ്പാടിയില്‍ രണ്ടു കുട്ടികള്‍ മരിച്ചതിന് ഉമ്മന്‍ ചാണ്ടി ജനങ്ങളോടു മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
അട്ടപ്പാടിയില്‍ പട്ടിണിമരണമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മാധ്യമങ്ങളോടു സമ്മതിച്ചിട്ടുണ്ട്. ഔട്ട് ലുക്ക് മാഗസിനില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരുന്നെന്നും അമിത് ഷാ പറഞ്ഞു.