മമ്മൂട്ടിയും മോഹൻലാലും മൽസരത്തിൽ?; മലയാളത്തിൽ നിന്നും 10 സിനിമകൾ അന്തിമപട്ടികയിൽ; ദേശീയ ചലച്ചിത്ര പ്രഖ്യാപനം ജൂലൈയിൽ
മലയാളത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിൽ ഷാഹിറിന് പ്രത്യേക പരാമർശം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജൂലൈ രണ്ടാം വാരത്തിൽ ഉണ്ടായേക്കും. വിവിധ ഭാഷകളിലെ 400 സിനിമകളിൽ നിന്നും 80 ഓളം സിനിമകളാണ് അന്തിമപരിഗണനയ്ക്കായി തെരഞ്ഞെടുത്തത്. മലയാളത്തിൽ നിന്ന് 10 സിനിമകൾ അന്തിമപരിഗണനയിലുള്ള ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും അഭിനയിച്ച സിനിമകളും അന്തിമപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മികച്ച നടൻ മലയാളത്തിൽ നിന്നാണെന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് ജൂറി അംഗം സൂചിപ്പിച്ചു.
മലയാളത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിൽ ഷാഹിറിന് പ്രത്യേക പരാമർശം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഉൾപ്പെടെ 11 അംഗങ്ങളാണ് ഇത്തവണ പുരസ്ക്കാര നിർണയ ജൂറിയിലുള്ളത്. പുരസ്കാരം നിർണ്ണയം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് നടപടികൾ നീട്ടിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയായിരുന്നു.